വ്യാജ വിവാഹ വാര്‍ത്ത: രൂക്ഷ പ്രതികരണവുമായി നടി തമന്ന

മുംബൈ: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. അടുത്ത കാലത്ത് തമന്ന വിവാഹിതയാകാന്‍ പോകുന്നുവെന്നും വരന്‍ ഒരു ക്രിക്കറ്റ് താരമാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ തമന്ന ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു.

താന്‍ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ വേണ്ടി നടക്കുകയല്ലെന്നും പ്രണയം എന്ന ആശയത്തിനോട് താത്പര്യമുണ്ടെങ്കിലും ഇപ്പോള്‍ സിനിമയോട് മാത്രമാണ് തനിക്ക് പ്രണയമെന്നും അവര്‍ വ്യക്തമാക്കി.

ഷൂട്ടിംഗ് തിരക്കുകളിലായ തനിക്ക് ഇത്തരം വ്യാജ വാര്‍ത്തകള്‍ അപമാനവും ദോഷകരവുമാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്‌ബോള്‍ താന്‍ തന്നെ തുറന്നു പറയുമെന്നും ഇപ്പോള്‍ നടക്കുന്നത് ആരുടെയൊക്കെയോ ഭാവനാസൃഷ്ടിയാണെന്നും തമന്ന വ്യക്തമാക്കി.

KCN

more recommended stories