വിനോദയാത്രയ്ക്ക് പോയ കോളേജ് ജീവനക്കാരുടെ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു; 31 ജീവനക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച് വാന്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ദാപൊലീ കാര്‍ഷിക കോളേജിലെ ജീവനക്കാര്‍ സഞ്ചരിച്ച് വാനാണ് റായ്ഗഡ് ജില്ലയിലെ മഹാബലേശ്വറിന് സമപം മറിഞ്ഞത്. ബസില്‍ 32 ജീവനക്കാരുണ്ടായിരുന്നതില്‍ 31 പേരും മരിച്ചതായിട്ടാണ് വിവരം. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി പൂനയില്‍ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.ഏകദേശം 400 അടിയോളം താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്.

KCN

more recommended stories