നോട്ട് നിരോധനത്തിന് പിന്നാലെ വ്യാജ കമ്പനി വെളുപ്പിച്ചത് 3178 കോടി

ഹൈദരാബാദ്: നോട്ട് നിരോധനത്തിന് പിന്നാലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി 3178 കോടി വെളുപ്പിച്ചെടുത്തു. നോട്ട് നിരോധനത്തിന് പിന്നാലെ 2017 നവംബര്‍ 15ന് സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന 18 കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് കമ്പനിയെ കുറിച്ച് അന്വേഷണം നടത്തിയത്.

തുടര്‍ന്ന് മാന്‍ പവര്‍ സൊല്യൂഷന്‍ പേരുമാറ്റി നിത്യാന്‍ക് ഇന്‍ഫ്രാപവര്‍ ആന്റ് മള്‍ട്ടി വെന്‍ച്യുവേഴ്സ് എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാങ്കുകള്‍ നല്‍കിയ വിവരമനുസരിച്ച് 100 കോടിയിലധികം പണം നിക്ഷേപിച്ച് എറഗണ്ടയില്‍ ‘ഡ്രീം ലൈന്‍ മാന്‍ പവര്‍ സൊല്യൂഷന്‍’ എന്ന വ്യാജ പേരിലാണ് കമ്പനി കള്ളപ്പണം വെളുപ്പിച്ചത്.ടാക്സ് കണ്‍സല്‍ട്ടന്‍സി, നിയമ സഹായം, ഓഹരി മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.മറ്റൊരു ബാങ്കില്‍ നിന്ന് 1700 കോടി രൂപ കമ്പനി കടമെടുത്തിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

KCN

more recommended stories