കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടു :സുഷമാ സ്വരാജ്

അസ്താന: കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിജയിച്ചുവെന്നും സുഷമാ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്‍മോഹന്‍സിംഗ് വരെ ഇന്ത്യയുടെ പ്രധാന മന്ത്രിയായ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും തന്നെ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

മോദി സര്‍ക്കാര്‍ മുന്‍പില്ലാത്ത വിധം വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ പരിഗണിക്കാറുണ്ടെന്നും 24 മണിക്കൂറും വിദേശ മന്ത്രാലയത്തിന്റെ സേവനം ഉറപ്പു വരുത്താറുണ്ടെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിലാണ് സുഷമ സ്വരാജ്.

KCN

more recommended stories