ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അഡൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ചരിത്രമായി

അഡൂര്‍: അഡൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2000-2001 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം ദേലംപാടി പഞ്ചായത്ത് ഹാളില്‍ നടന്നു. സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ്, വിപുലമായ പരിപാടികളോടെ സംഗമം സംഘടിപ്പിച്ചത്.

പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേലംപാടി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശുഹൈബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. അഡൂര്‍ ഗവ:സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മൂസാന്‍ മുഖ്യ അതിഥിയായിരുന്നു. പഞ്ചായത്ത് വൈ:പ്രസി.നിര്‍മ്മല, സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതന്‍ നായക്ക്, മെമ്പര്‍മാരായ മാധവന്‍, കമലാക്ഷി എന്നിവര്‍ സംബന്ധിച്ചു. പഴയ കാല അദ്യാപകന്മാരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പൂര്‍വ്വ അദ്യാപകരെ പങ്കെടുപ്പിച്ച് പഴയ ക്ലാസിന്റെ ഓര്‍മ്മകള്‍ പുതുക്കിയുളള ക്ലാസ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി. അദ്യാപകന്മാരായ അബ്ദുല്‍ സലാം, ഗംഗാദരന്‍, കൃഷ്ണഭട്ട്, ബാലകൃഷ്ണന്‍, നാരായണ ബലൂലായ, ഹരീഷ്, ധനഞ്ജയന്‍, ശാരദ, ഗീതകുമാരി എന്നിവരും രക്ഷിതാക്കളായ കുഞ്ഞമ്പു, കുഞ്ഞാലി സംബന്ധിച്ചു. ഗള്‍ഫ് ക്ലാസ്സ്മേറ്റ്‌സ് സ്പോണ്‍സേര്‍ഡ് ആയ പരിവാടിയില്‍ ഗള്‍ഫില്‍ നിന്നും കാദറും ശരീഫും പങ്കെടുത്തു സാലിം ശംസു സിയാബ് പള്ളങ്കോട് സിയാബ് ദേവാര്‍ഡുക്ക സഹദ് പള്ളങ്കോട് ആശംസകള്‍ അറിയിച്ചു. എം.പി.അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു.

KCN

more recommended stories