ഫുജൈറ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി; ശിഹാബ് തങ്ങള്‍, ചെര്‍ക്കളം അബ്ദുള്ള അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

ഫുജൈറ : ഫുജൈറ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങളുടെയും ചെര്‍ക്കളം അബ്ദുള്ളയുടെയും അനുസ്മരണവും പ്രാര്‍ത്ഥനാസദസും കെഎംസിസി ഹാളില്‍ വെച്ചു നടത്തി. സെക്രട്ടറി ആഷിഖ് നെല്ലിക്കുന്ന് സ്വാഗതവും വൈസ് പ്രസിഡന്റ് അയൂബ് കല്ലങ്കൈയുടെ അധ്യക്ഷയില്‍ ഫുജൈറ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി സി.കെ അബുബക്കര്‍ ഉദ്ഘാടനം ചെയ്തു. വി.എം സിറാജ് അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്ന യുവത്വം ശിഹാബ് തങ്ങളുടെയും ചെര്‍ക്കളം അബ്ദുളടെയുമൊക്കെ ജീവിത ശൈലി പഠിക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യ പ്രഭാഷകന്‍ ഖലീലുല്‍ റഹ്മാന്‍ ഖാശിഫി അഭിപ്രായപ്പെട്ടു ഉനൈസ് ചന്തേര നന്ദി പ്രകാശിപ്പിച്ചു.പി.പി കോയ,ബഷീര്‍ ഉളിയില്‍,നിഷാദ് വാഫി,നാസര്‍ നാദാപുരം,ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.നസീര്‍ ചന്തേര,ഹനീഫ് കൊക്കച്ചാല്‍,മുസ്തഫ ചന്തേര,സലാം മൊഗ്രാല്‍,ഷബീര്‍ അര്‍ജാല്‍ സംബന്ധിച്ചു.

KCN

more recommended stories