നിലപാടില്‍ ഉറച്ച് തമിഴ്‌നാട് സര്‍ക്കാര്‍; സംസ്‌കാരത്തിന് മറീനയില്‍ സ്ഥലമനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിധി ഉടന്‍

അന്തരിച്ച മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മറീനയില്‍ സ്ഥലമനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിധി ഉടന്‍ ഉണ്ടാകും.കോടതിയില്‍ വാദം തുടരുകയാണ്.

മൃതദേഹം മറീനയില്‍ സംസ്‌ക്കരിക്കാന്‍ സ്ഥലം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍.

മുഖ്യമന്ത്രിയെയും മുന്‍ മുഖ്യമന്ത്രിയേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
കോടതിയില്‍ വ്യക്തമാക്കി. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എംജിആറിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ മൃതദേഹം ഇവിടെ സംസ്‌ക്കരിച്ചിരുന്നില്ല. അതിനിടെ മറീനയില്‍ സംസ്‌ക്കാരം പാടില്ലെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹര്‍ജിക്കാര്‍ പിന്‍വലിച്ചു.

KCN

more recommended stories