കിനാനൂര്‍-കരിന്തളം ഗവ: കോളജ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : കിനാനൂര്‍-കരിന്തളം ഗവ: ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ഈ മാസം 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് കരിന്തളത്ത് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രെഫ.സി.രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശിഷ്ടാതിഥിയായിരിക്കും. പി.കരുണാകരന്‍ എം.പി, എംഎല്‍എമാരായ എം.രാജഗോപാലന്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കണ്ണൂര്‍ യുണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍, കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍, ഡറക്ടര്‍ ഓഫ് കോളജിയേറ്റ് എഡ്യുട്ടേക്കഷന്‍ ഹരിത വി.കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍(ഇന്‍ ചാര്‍ജ്)എന്‍.ദേവീദാസ്, കോഴിക്കോട് ഡിഡിഇ:ഡോ.എല്‍സമ്മ ജോസഫ്, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പ്രെഫ.കെ.പി ജയരാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല തുടങ്ങിയവര്‍ പങ്കെടുക്കും.

KCN

more recommended stories