ഭര്‍ത്താവുമായി വഴക്ക്: ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കുറ്റിക്കോല്‍: ഭര്‍ത്താവുമായി വഴക്കിടുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത ഭാര്യ കിണറ്റില്‍ ചാടി മരിച്ചു. ബേത്തൂര്‍പ്പാറ തലപ്പാറയിലെ ചന്ദ്രന്റെ ഭാര്യ രേണുക (23)യാണ് ഇന്നുച്ചയോടെ വീടിനടുത്തുള്ള ആള്‍മറയിലാത്ത കിണറ്റില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച രാത്രി ചന്ദ്രനും

രേണുകയും തമ്മില്‍ വഴക്കും അടിയും നടന്നിരുന്നു ബുധനാഴ്ച രാവിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിണറ്റില്‍ ചാടുകയായിരുന്നു പകല്‍ ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കോല്‍ അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി ബേഡകം പോലിസ് പറഞ്ഞു.

മക്കള്‍: വൈശാഖ് (മൂന്നാം ക്ലാസ് ബേത്തൂര്‍പ്പാറ എ.എല്‍.പി.സ്‌കൂള്‍), വിശാല്‍ (നാല്).

KCN

more recommended stories