സന്ധ്യ ട്രാവല്‍സിന്റെ കാരുണ്യയാത്ര; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്തു

കാസര്‍കോട് : ജയലക്ഷ്മിക്ക് കൈത്താങ്ങായി സന്ധ്യ ട്രാവല്‍സിന്റെ നാലുബസുകളുടെ കാരുണ്യയാത്ര കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സന്ധ്യ ബസ് ഉടമ കെ. ഗിരീഷ് സ്വാഗതം ചെയ്തു. കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, ജില്ലാ ട്രഷറര്‍ മുഹമ്മദ്കുഞ്ഞി. പി.എ., എന്‍. സതീഷ്, കെ.എന്‍. ബാലകൃഷ്ണന്‍, ഇന്ദുകുമാര്‍, ബഷീര്‍ ജിസ്തിയ, എം.എ. അബ്ദുല്ല, രമണി എന്നിവര്‍ പ്രസംഗിച്ചു. കെ. ഉമേഷ് നന്ദിയും പറഞ്ഞു.

KCN

more recommended stories