നൂജി വയനാട്ടുകുലവന്‍ തറവാട് തെയ്യംകെട്ടിന് ആഘോഷ കമ്മിറ്റി രൂപികരിച്ചു

ബദിയടുക്ക: കുമ്പഡാജെ പൊടിപ്പള്ളം ചീരുമ്പ ക്ഷേത്ര കഴകത്തിന്റെ പരിധിയിലെ ഉബ്രങ്കുളം പ്രാദേശിക സമിതിയില്‍ പെടുന്ന നൂജി വയനാട്ടുകുലവന്‍ തറവാട് തെയ്യംകെട്ട് 2019 ഏപ്രില്‍ 22മുതല്‍ 25വരെ നടത്തുവാന്‍ തറവാട്ട് സന്നിധിയില്‍ നടന്ന പ്രശ്ന ചിന്തയില്‍ തീരുമാനമായി. തെയ്യംകെട്ടിന്റെ ഭാഗമായുള്ള കൂവം അളക്കാന്‍ ഏപ്രില്‍ ഒന്നിനും കാലവറനിറയ്ക്കല്‍ 22നും നടക്കും. വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരെയും ഭരണസമിതി ഭാരവാഹികളെയും വിശിഷ്ട അതിഥികളേയും നാട്ടുകാരെയും സാക്ഷിയാക്കി വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന്റ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം പത്മനാഭ ഭട്ട് നൂജി ഉദ്ഘാടനം ചെയ്തു. രാഘവന്‍ കനകത്തൊട്ടി അധ്യക്ഷത വഹിച്ചു. ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരികളായ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ചന്ദ്രശേഖരന്‍ കാരണവര്‍, പ്രസിഡണ്ട് രാജന്‍ പെരിയ, സെക്രട്ടറി നാരായണന്‍ ചൂരിക്കോട്, ബലരാമന്‍ നമ്പ്യാര്‍, ടി മാലിങ്കന്‍ മുന്നാട്, രാമന്‍ മാസ്റ്റര്‍, സുധാമ ഗോസാഡ, ശങ്കര മയ്യ, സദാനന്ദ മീഞ്ചപദവ്, അഡ്വ: വെങ്കിട്ടരമണ ഭട്ട് എന്നിവര്‍ സംസാരിച്ചു. പ്രഭാകരന്‍ കുണ്ടുച്ചി സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി സഞ്ജീവ ഷെട്ടിയെ ചെയര്‍മാനായും രാഘവന്‍ കനകത്തൊട്ടി, ഗോപാലന്‍ ആയംപാറ , ഭാസ്‌കരന്‍ കടകം എന്നിവരെ വര്‍ക്കിങ് ചെയര്മാന്മാരായും, പ്രഭാകരന്‍ കുണ്ടൂച്ചിയെ ജനറല്‍ കണ്‍വീനറായും പി വി കുഞ്ഞിരാമന്‍ പെരിയയെ ട്രഷററായും തെരഞ്ഞെടുത്തു.

KCN

more recommended stories