രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പിജെ കുര്യന്‍ വിരമിച്ചതോടെ ഒഴിവു വന്ന ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കാന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിങും കോണ്‍ഗ്രസിന്റെ ബികെ ഹരിപ്രസാദുമാണ് മത്സര രംഗത്തുള്ളത്.

നിലവില്‍ 244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടുകളാണ്. ടിഡിപിയുടെതും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെതുമുള്‍പ്പടെ 114 വോട്ടുകളാണ് സംയുക്ത പ്രതിപക്ഷത്തിന് രാജ്യസഭയില്‍ നിലവില്‍ ഉള്ളത്. എന്നാല്‍ എഐഡിഎംകെ ഉള്‍പ്പടെ ഭരണപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയുണ്ട്.

ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദളും എന്‍ഡിഎയെ പിന്തുണച്ചേക്കും. ആറ് പേരുള്ള തെലങ്കാന രാഷ്ട്ര സമിതിയും ഹരിവന്‍ഷിനെ പിന്തുണയ്ക്കാമെന്ന് സൂചന നല്കിയതോടെ എന്‍ഡിഎയ്ക്ക് വിജയം ഏറെകുറെ ഉറപ്പായിട്ടുണ്ട്.

KCN

more recommended stories