സപ്ലൈക്കോ ഓണം- ബക്രീദ് ഫെയര്‍ ഉദ്ഘാടനം നാളെ

കാസര്‍കോട്: സപ്ലൈക്കോയുടെ 15 ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാതല ഓണം-ബക്രീദ് മാര്‍ക്കറ്റ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എം.ജി റോഡിലെ വി.പി.ടവറിലാണ് മാര്‍ക്കറ്റ്. കുടുംബശ്രീ, സാഫ്, മില്‍മ, കയര്‍ഫെഡ് എന്നിവയുടെ സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഫെയറില്‍ ലഭ്യമാണ്. ദൈനംദിന നറുക്കെടുപ്പിലൂടെ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആധ്യക്ഷം വഹിക്കും. ആദ്യ വില്‍പ്പന കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.ബി. അബ്ദുള്‍ റസാഖ്, എം.രാജഗോപാലന്‍, ബീഫാത്തിമ, റാഷിദ്, കെ.എ.മുഹമ്മദ് ഹനീഫ, കെ.ഖാലിദ്, വി.രാജന്‍, എ.എന്‍.കടവത്ത്, രവീശതന്ത്രി കുണ്ടാര്‍, ഹസൈനാര്‍, ദാമോദരന്‍, അസീസ്, ജോസ ഫ് മൈക്കിള്‍, എബ്രഹാം, കെ.എന്‍.ബിന്ദു പ്രസംഗിക്കും.

KCN

more recommended stories