യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മഡോണ എ.യു.പി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി. റോഷ്‌ന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. 1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും റാലിയില്‍ പങ്കെടുത്തു. അധ്യാപികമാരായ ഷീല ഡിസൂസ, നിജി.ജി, ജയശീല, ഗ്രെറ്റ ലസറാഡോ, കൃപ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories