അണങ്കൂര്‍ റെയിഞ്ച് എസ്.ബി.വി ഭാരവാഹികളെ തെരെഞ്ഞെടുത്തു

അണങ്കൂര്‍: നൂറുല്‍ ഹുദാ മദ്റസ അണങ്കൂറില്‍ നടന്ന എസ്.ബി.വിയുടെ കൗണ്‍സില്‍ മീറ്റില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എസ്.ബി.വി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ സംഗമത്തിന് കണ്‍വീനര്‍ ഹാശിം ഹുദവി കോട്ടൂര്‍ സ്വാഗതം പറഞ്ഞു. അണങ്കൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ എം.പി.എം കുട്ടി ഉസ്താദ് ഉദ്ഘാടനം നിര്‍വഹിച്ചു. അണങ്കൂര്‍ റെയിഞ്ച് ജോയിന്റ് സെക്രട്ടറി സലാം മൗലവി പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായില്‍ സഅദി, ബശീര്‍ മൗലവി കുഞ്ചാര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ് ബി വി റെയിഞ്ച് ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബെദിര നന്ദി പറഞ്ഞു.

റെയിഞ്ച് ഭാരവാഹികള്‍:

ചെയര്‍മാന്‍: അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍
കണ്‍വീനര്‍: ഹാശിം ഹുദവി കോട്ടൂര്‍
പ്രസിഡന്റ്: തൈസീര്‍ പെരുമ്പള
വൈ:പ്രസിഡന്റുമാര്‍: മുഹമ്മദ് നൗഫല്‍ ചാലക്കുന്ന്
ഹാമിദ് മുഹ്‌സിന്‍ കൊല്ലങ്കാന
ജനറല്‍ സെക്രട്ടറി: അന്‍ഫല്‍ ബി.എ ബെദിര
ജോയിന്റ് സെക്രട്ടറിമാര്‍: അഹ്‌റാസ് അണങ്കൂര്‍, മുഹമ്മദ് സഫല്‍ കൊല്ലമ്പാടി
ട്രഷറര്‍: ജസീല്‍ അബ്ദുല്‍ റഹ്മാന്‍ പച്ചക്കാട്
ജില്ലാ പ്രതിനിധി: നുസൈബ് അഹ്മദ് തുരുത്തി
വര്‍ക്കിംഗ് മെമ്പര്‍മാര്‍: സുഫൈല്‍ ബി.എം ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂള്‍, ശാമില്‍ റഹ്മത്ത് നഗര്‍, ജലാല്‍ തായല്‍ നായന്‍മാര്‍ മൂല.

KCN

more recommended stories