റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന്

മുംബൈ: റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന് നല്‍കും. ഈ വര്‍ഷത്തെ ലാഭ വിഹിതമാണ് ബാങ്ക് സര്‍ക്കാരിന് നല്‍കുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ വലിയ വര്‍ദ്ധനവാണ് റിസര്‍വ് ബാങ്കിന്റെ ലാഭ വിഹിതത്തില്‍ ഈ വര്‍ഷമുണ്ടായത്.

ജൂണ്‍ 30നാണ് റിസര്‍വ് ബാങ്കിന്റെ ഒരു സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച സാമ്ബത്തിക വര്‍ഷത്തെ ലാഭവിഹിതമായ 50,000 കോടി രൂപയാണ് ബാങ്ക് സര്‍ക്കാരിലേക്ക് നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം 30,659 കോടി രൂപ മാത്രമാണ് റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാരിലേക്ക് ലാഭവിഹിതമായി നല്‍കാനായത്. രാജ്യത്ത് നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്കിന് വന്‍ തുക അന്ന് ചെലവാക്കേണ്ടി വന്നതാണ് ലാഭവിഹിതം കുറയാനിടയാക്കിയതിന് കാരണം.

KCN

more recommended stories