സിദ്ദീഖ് വധം: ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്

കുമ്പള: ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ബസിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുക്കാറിലും മള്ളങ്കൈയിലും ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

KCN

more recommended stories