സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം

തിരുവനന്തപുരം: സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനമായി. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെയാണ് സിപിഐ അവകാവശ വാദം ഉന്നയിച്ചത്. സിപിഎം-സിപിഐ അനൗദ്യോഗിക നേതൃതല ചര്‍ച്ചയിലാണ് തീരുമാനം

ചീഫ് വിപ്പിനെ തീരുമാനിക്കാന്‍ സിപിഐ എക്സിക്യുട്ടീവ് ഈ മാസം 20ന് ചേരും. പ്രധാന വകുപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ തീരുമാനിച്ചത്.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി.ജയരാജനെ മടക്കി കൊണ്ടുവരാന്‍ നേരത്തെ ധാരണയായിരുന്നു. ജയരാജന്‍ തിരിച്ചെത്തുന്നതോടെ അഴിച്ചുപണയില്‍ തങ്ങള്‍ക്കും ഒരു കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് സിപിഎം നേരത്തെ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്

KCN

more recommended stories