കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങിയ സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ 12 ലധികം മേഖലകളില്‍ മൂന്നു ഘട്ടങ്ങളിലായി 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഐടി, നിര്‍മാണം, ഗതാഗതം, എന്‍ജിനിയറിംഗ് എന്നീ സ്ഥാപനങ്ങളിലും തുണിത്തരങ്ങള്‍ വില്ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, ലെതര്‍ ഉത്പന്നങ്ങളും ചെരുപ്പുകളും വില്ക്കുന്ന സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് സംബന്ധമായ സാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍, സുഗന്ധ വസ്തുക്കള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലും സ്വദേശിവത്കരണം നടപ്പിലാക്കും. ഇതു കൂടാതെ ഒരു മാനേജ്മെന്റിന്റെ കീഴില്‍ വരുന്ന വാണിജ്യ സ്ഥാപനങ്ങളിലെ വിവിധ കച്ചവട വിഭാഗങ്ങളിലും എഴുപതു ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നും സൗദി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

അഞ്ചു പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മൂന്നു സ്വദേശികളും രണ്ടു വിദേശികളും എന്ന അനുപാതത്തിലായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. അഞ്ചിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ശുചീകരണം, കയറ്റിറക്ക് മേഖലകളില്‍ 20 ശതമാനം വിദേശികളെ നിയമിക്കാം. ഇത്തരം തൊഴിലാളികള്‍ പ്രത്യേക യൂണിഫോമും തിരിച്ചറിയല്‍ രേഖകളും ധരിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

KCN

more recommended stories