ഇന്ദിരാഭവന്‍ ലീഡര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരിയ: കാലിയടുക്കം ഇന്ദിരാഭവന്‍ ലീഡര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ഓഫീസ് കെട്ടിടം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി സി.ബാലകൃഷ്ണന്‍ പെരിയ മുഖ്യ പ്രഭാഷണം നടത്തി. വിനോദ്കുമാര്‍ പള്ളയില്‍ വീട്, ടി.രാമകൃഷ്ണന്‍, സി.രാജന്‍ പെരിയ, ഉഷ ചന്ദ്രന്‍, സിന്ധു പത്മനാഭന്‍, ബി.പി.പ്രദീപ്കുമാര്‍, പ്രമോദ് കാലിയടുക്കം, ഇ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് കണ്‍വീനറായി നിയമിതനായ എ.ഗോവിന്ദന്‍ നായര്‍ക്ക് കാലിയടുക്കം കോണ്‍ഗ്രസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ നല്‍കി. ഇന്ദിരാഭവന് സ്ഥലം അനുവദിച്ച കെ.ഗോവിന്ദന്‍ നമ്പ്യാരെ ചടങ്ങില്‍ ആദരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: പെരിയ കാലിയടുക്കം ഇന്ദിരാഭവന്‍ ലീഡര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിക്കുന്നു

KCN

more recommended stories