യു പിയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്നു വീണു; ഒരാള്‍ക്ക് പരുക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ളൈ ഓവര്‍ തകര്‍ന്ന് വീണു. ബസ്തി ജില്ലയിലെ ദേശീയപാത 28ല്‍ പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മേഖലയില് രണ്ട് ദിവസമായി മഴ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടു തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വാര്‍ത്ത ഏജന്‍സിയായ എ. എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാന തലസ്ഥാനമായ ലക്നൗവില്‍നിന്ന് 205 കിലോമീറ്റര്‍ അകലെയാണ് അപകടം.ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞയാഴ്ച ആഗ്ര ലക്നൗ എക്‌സ്പ്രസ്വേയുടെ സര്‍വീസ് റോഡും മഴയെത്തുടര്‍ന്ന് ഇടഞ്ഞുതാണിരുന്നു. നാലുപേര്‍ സഞ്ചരിച്ച കാറും അന്ന് അപകടത്തില്‍പ്പെട്ടു. എന്നാല്‍ ആളപായമില്ല.

KCN

more recommended stories