ജപ്പാന്‍ ജയിലില്‍ കഴിയുന്ന കാസര്‍കോട് സ്വദേശിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരുണാകരന്‍ എംപി സുഷമ സ്വരാജിനു നിവേദനം നല്‍കി

കാസര്‍കോട് : ജപ്പാനില്‍ ജയിലില്‍ കഴിയുന്ന കാസര്‍കോട് സ്വദേശിയെ മോചിപ്പിക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. കരുണാകരന്‍ എംപി കേന്ദ്രമന്ത്രി സുഷമ സ്വരാജിനു നേരിട്ടു നിവേദനം നല്‍കി. മടിക്കൈ സ്വദേശി മഹേന്ദ്രകുമാര്‍ ഗിരീശനാണ് ജപ്പാനിലെ ജയിലില്‍ കിടക്കുന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരെ സ്വന്തം നാട്ടിലേക്കു മാറ്റാനുള്ള വ്യവസ്ഥയുണ്ട്. ഇങ്ങനെ മാറ്റുന്നവര്‍ക്ക് ശേഷിച്ച തടവുകാലം നാട്ടിലെ ജയിലില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ ഗിരീഷനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ചൈനയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ശ്രേയസ് ഗോപിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

KCN

more recommended stories