കേന്ദ്ര മന്ത്രിക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

ദില്ലി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹയ്യിന് എതിരെ അസം പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുപത്തി നാല് വയസ്സുള്ള വിവാഹിതയായ സ്ത്രീയെ ഭീഷണി പെടുത്തുകയും ബലാത്സംഗം ചെയ്തു എന്നുമാണ് കേസ്. അസാമിലെ നാഗോന്‍ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 2 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട പരാതി പിന്‍വലിക്കുന്നു എന്ന് യുവതി കോടതിയില്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തീകരിച്ചതിന് ശേഷം ആവശ്യം എങ്കില്‍ ഗോഹയ്യിനെ അറസ്റ്റ് ചെയ്യും എന്ന് അസം പൊലീസ് വ്യക്തമാക്കി. ഇതിനിടെ യുവതിക്ക് എതിരെ ബ്ലാക് മെയിലിംഗിന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹയ്യിന്‍ പൊലീസിന് മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്.

KCN

more recommended stories