കേരളമുള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: അതീവ ജാഗ്രത നിര്‍ദ്ദേശം

ഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളില്‍ രണ്ട് ദിവസം അതിശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. മത്സ്യബന്ധന തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണ്‍സൂണ്‍ മഴയിലും വെള്ളപ്പൊക്കങ്ങളിലും പെട്ട് ഇതുവരെ ഏഴു സംസ്ഥാനങ്ങളിലെ 718 പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാല്‍ ജനങ്ങള്‍ കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

KCN

more recommended stories