കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

കൊല്ലം: കൊല്ലത്തെ കൊട്ടിയത്ത് ഇത്തിക്കര പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കെഎസ്ആര്‍ടിസി താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ അദ്ബുള്‍ അസീസ്, ട്രക്ക് ഡ്രൈവര്‍ ഗണേഷ്, കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ ടിപി സുഭാഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കൊല്ലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്.

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ മന്ത്രി എകെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ സന്ദര്‍ശിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

KCN

more recommended stories