ഓണാവധി മൂന്നു ദിവസമായി വെട്ടിക്കുറച്ചെന്ന പ്രചാരണം തെറ്റ്; അവധി 21 മുതല്‍ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണം അവധി വെട്ടിക്കുറച്ചതായ പ്രചാരണം തെറ്റെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണ്. വിദ്യാലയങ്ങളില്‍ ഓണാവധിക്ക് മാറ്റമില്ലെന്ന് ഡിപിഐ വ്യക്തമാക്കി.

മുമ്ബ് അറിയിച്ചതുപോലെ 20ന് വൈകിട്ട് ഓണാവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. 30ന് തുറക്കുമെന്ന് ഡിപിഐ അറിയിച്ചു.

മഴക്കെടുതി കാരണം ക്ലാസ് നഷ്ടപ്പെട്ടതിനാല്‍ ഓണാവധി 24, 25, 26 എന്നിങ്ങനെ മൂന്നുദിവസമായി വെട്ടിച്ചുരുക്കിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത്.

സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കും.

KCN

more recommended stories