കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പൊതു സമൂഹത്തിനോടൊപ്പം മത്സരിക്കാന്‍ പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളെ പര്യാപ്തമാക്കുമെന്ന് പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ പറഞ്ഞു. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്നുവരുന്ന പട്ടികജാതി-പിന്നാക്ക വിഭാഗങ്ങളെ മത്സര സജ്ജമാക്കുതിന് സ്‌കൂള്‍ പ്രായം മുതല്‍ വ്യക്തമായ ദിശാബോധം നല്‍കാനാണ് വകുപ്പിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വകുപ്പിന്റെ ഹാന്‍ഡ് ഹോള്‍ഡിംഗ് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഡയറക്ടറേറ്റിലാണ് ഹാന്‍ഡ് ഹോള്‍ഡിംഗ് സെല്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക് സംശയ നിവാരണത്തിന് മൊബൈല്‍ ആപ്പ് സജ്ജമാണ്. രാജ്യത്തെ ഉന്നത കോഴ്സുകള്‍, വിദേശ പഠനം, ബിസിനസ്, സ്വയം സംരംഭകത്വം, സര്‍ക്കാര്‍-സ്വകാര്യ തൊഴിലുകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പട്ടികവിഭാഗങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഇവിടെ സംവിധാനമുണ്ട്.
സംസ്ഥാനത്ത് 12 ജില്ലകളില്‍ വകുപ്പിന് കീഴില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് പൂര്‍ത്തിയായി. വയനാട്, കോഴിക്കോട് ഉടന്‍ നടക്കും – ഡയറക്ടര്‍ പറഞ്ഞു. തൊഴില്‍ സംരംഭകത്വ മേഖലകളിലും നിരന്തര ഗൈഡന്‍സ് വകുപ്പ് നടത്തിവരുന്നു.
ഹാന്‍ഡ് ഹോള്‍ഡിംഗ് സെല്‍ അഡ്മിനിസ്ട്രേറ്റര്‍ രഞ്ജിത് ബാലാജി, ഡോക്ടര്‍ എസ്.എന്‍. കുമാര്‍, സുരേഷ് ഭാസ്‌ക്കര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി.ബഞ്ചമിന്‍, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories