സ്വാതന്ത്ര്യ ദിനാഘോഷം: ദില്ലിയില്‍ സുരക്ഷ ശക്തമാക്കി

ദില്ലി: രാജ്യം നാളെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും മെട്രോ സ്റ്റേഷനിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ദില്ലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെട്രോയ്ക്ക് തടസമില്ല. എന്നാല്‍ ചില സ്റ്റേഷനുകള്‍ അടച്ചിടും എന്നും മെട്രോ വകുപ്പ് അറിയിച്ചു.

70,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദില്ലിയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. 600 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദില്ലി മെട്രോ പരിസരത്തും വിമനത്താവളത്തിന്റെ പരിസരത്തും നിയോഗിച്ചിരിക്കുന്നത്. മെട്രോയിലും വിമാനത്താവളങ്ങളിലും രണ്ട് തവണ യാത്രക്കാരെ പരിശോധിക്കും. ആദ്യം സുരക്ഷാ ഉദ്യോഗസ്ഥരും പിന്നീട് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുമാണ് യാത്രക്കാരെ പരിശോധിക്കുക.

പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളും സിസിടിവി നിരീക്ഷണത്തിലാണ്. കൂടാതെ ചെങ്കോട്ടയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. ദില്ലിയില്‍ ഇന്നലെതൊട്ട് തന്നെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജമ്മുകശ്മിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

KCN

more recommended stories