മഴക്കെടുതി: മോഹന്‍ലാല്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്.

കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.

KCN

more recommended stories