ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട് : വേര്‍തിരിവുകളില്ലാത്ത ജനാധിപത്യത്തിന്റെ ഉത്പമാകണം സ്വാതന്ത്ര്യദിനമെ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന മഴക്കെടുതി ഉള്‍പ്പെടെ എല്ലാ ദുരിതങ്ങളിലും പ്രതിസന്ധികളിലും നമുക്ക് ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക് ആയി തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാം ലോക മഹായുദ്ധകാലത്ത് അതിജീവനത്തെ തുടര്‍ച്ചയായി സ്വാതന്ത്ര്യദിന പോരാട്ടങ്ങളെക്കുറിച്ചും മന്ത്രി ഓര്‍മിപ്പിച്ചു. രാവിലെ 8.30-ന് ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി തുടര്‍ന്ന് പരേഡ് പരിശോധന നടത്തി. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകള്‍ അണിനിര പരേഡിന് അഭിവാദ്യം സ്വീകരിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം കുഞ്ഞിക്കണ്ണന്‍ പരേഡ് കമാന്‍ഡറായി 28 വിവിധ പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തോമസ് ജോസഫ് ആയിരുന്നു പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍.

കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനം, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍സിസിയില്‍ നിന്നും കാസര്‍കോട് ഗവണ്‍മെന്റ് കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ജൂനിയര്‍ ഡിവിഷന്‍ എന്‍സിസിയില്‍ നിന്നും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ജിഎച്ച്എസ്എസ് കാസര്‍കോട്, പെരിയ ജവഹര്‍ നവോദിയ വിദ്യാലയ, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിംഗ്, ചെമ്മനാട് ഗവ. എച്ച്എസ്എസ് എന്‍സിസി എയര്‍ വിംഗ്, സ്റ്റൂഡന്റ് പോലീസ് കേഡറ്റില്‍ നിന്നും ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിവിഎച്ച്എസ്എസ് ഇരിയണ്ണി, ജിഎംആര്‍എസ് പരവനടുക്കം, ജയ്മാതാ എസ്എസ് സ്‌കൂള്‍-ബാന്‍ഡ്, എസ്ആര്‍എംഎച്ച്എസ് രാംനഗര്‍, എസ്.ബെല്ല (കിഴക്ക്) ഗവ. ഹൈസ്‌കൂള്‍, ജിഎച്ച്എസ്എസ് പാക്കം, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ റെഡ് ക്രോസ് യൂണിറ്റുകളും, പെരിയ ജവഹര്‍ നവോദയ, കാസര്‍കോട് ചിന്മയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ നം.2, ജിഎച്ച്എസ്എസ് പട്‌ല എിവയുടെ സ്‌കൗട്‌സും ജിഎച്ച്എസ്എസ് പട്‌ല, കാഞ്ഞങ്ങാട് ഗേള്‍സ് ജിവിഎച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ് ബെല്ല- ബാന്‍ഡ് എിവയുടെ ഗൈഡ്‌സുമാണ് പരേഡില്‍ പങ്കെടുത്തത്.

KCN

more recommended stories