എമിരേറ്റ്‌സ് സ്‌പോര്‍ട്ടിങ് പെര്‍ള സ്വാതന്ത്രദിനാഘോഷം നടത്തി

പെര്‍ള: എമിരേറ്റ്‌സ് സ്‌പോര്‍ട്ടിങ് പെര്‍ളയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ബഡ്സ് സ്‌കൂളില്‍ പോയി അവരോടപ്പം സമയം ചിലവിട്ട ക്ലബ്ബ് പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കായി മധുര പലഹാരവും കരുതിയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പെര്‍ളയും ഒപ്പം ഉണ്ടായിരുന്നു.

സമീപത്തെ മറ്റു അങ്കണവാടികളില്‍ പോയി അവരോടൊപ്പം സമയം ചെലവിടാന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ മറന്നില്ല. സ്വാതന്ത്രദിനത്തില്‍ നിരവധി സ്ഥലങ്ങളില്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തി.

KCN

more recommended stories