കര കവിഞ്ഞൊഴുകി ചന്ദ്രഗിരിപ്പുഴ; മാറ്റിപ്പാര്‍പ്പിച്ചത് 25ഓളം കുടുംബങ്ങളെ

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട്ട് 25 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാസര്‍കോട് കൊറക്കോട് ഭാഗത്തെ താഴ്ന്ന പ്രദേശത്ത് താമസിച്ചു വന്നിരുന്ന കുടുംബങ്ങളെയാണ് റവന്യൂ- പോലീസ്- ഫയര്‍ഫോഴ്സ് അധികൃതര്‍ ചേര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

രാവിലെ തന്നെ ആറു കുടുംബങ്ങളെ മാറ്റിയിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റ് വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ഉണ്ടായതാണ് ചന്ദ്രഗിരിപ്പുഴയില്‍ നീരൊഴുക്ക് കൂടാന്‍ കാരണം. മംഗളൂരു, സുള്ള്യ ഭാഗങ്ങളില്‍ അടക്കം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചന്ദ്രഗിരിപ്പുഴയുടെ ഇരുകരകളിലുമുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തളങ്കര പടിഞ്ഞാര്‍ പ്രദേശത്തേക്കും വെള്ളം കയറുന്നുണ്ട്. ഇവിടുത്തെ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

KCN

more recommended stories