ദുരിതബാധിതര്‍ക് കൈത്താങ്ങായി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി

കാസര്‍കോട് : അപ്രതീക്ഷിതമായി എത്തിയ പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന കേരളം ജനതയ്ക് ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്. ബൂത്ത് തലത്തിലെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ദുരിതബാധിതര്‍ക്കായി വസ്ത്രങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ ശേഖരിച്ചു. സാധന സമാഹരണത്തിന്‌ടെ ജില്ലാതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാത് കാസര്‍കോട് നഗരത്തിലെ അഭിനവ് ടെക്സ്റ്റൈല്‍സ് ഉടമ ദിവാകരപ്രഭുവില്‍നിന്ന് വസ്ത്രങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് സവിത ടീച്ചര്‍, ട്രെഷറര്‍ ജി.ചന്ദ്രന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.സതീഷ് , യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി ഹരീഷ് കുമാര്‍ ,ബിജെപി കാസറഗോഡ് മണ്ഢലം പ്രസിഡന്റ് എം.സുധാമ ഗോസാഡ, കൗണ്‍സിലര്‍മാരായ ദുഗപ്പ, കെ.ജി മനോഹരന്‍, രവി കറന്തക്കാട് , കാസറഗോഡ് ടൌണ്‍ കമ്മിറ്റി പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയ മധുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories