ജിദ്ദ കെ എം സി സി ഹജ്ജ് സെല്ലിന് എന്‍ എസ് സി തളങ്കര വീല്‍ചെയര്‍ നല്‍കി

ജിദ്ദ : ജിദ്ദ കെ എം സി സി ഹജ്ജ് സെല്ലിന് നെച്ചിപടപ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ് തളങ്കര കാസര്‍കോട് സ്‌പോന്‍സര്‍ ചെയ്ത രണ്ട് വീല്‍ചെയറിന്റെ തുക ഹജ്ജ് സെല്‍ ഓഫീസില്‍ വെച്ച് കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അബൂബക്കര്‍ അരീമ്പ്രക്കും ട്രഷറര്‍ അന്‍വര്‍ ചേരങ്കൈക്കും എന്‍ സി എസ് പ്രസിഡണ്ട് മസൂദ് സേട്ട് തളങ്കര കൈമാറി. ചടങ്ങില്‍ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിടെണ്ട് ഹസ്സന്‍ ബത്തേരി, ജിദ്ദ ഹജ്ജ് സെല്‍ ജനറല്‍ ക്യാപ്റ്റന്‍ ഉനൈസ് തിരൂര്‍, കെ എം സി സി ഹജ്ജ് സെല്‍ ഇതര സംസ്ഥാന ക്യാപ്റ്റന്‍ ഇബ്രാഹീം ഇബ്ബൂ, ഹജ്ജ് സെല്‍ സോഷ്യല്‍ മിഡിയ വിംഗ് ചെയര്‍മാന്‍ മുസ്തഫ കൊഴിശ്ശേരി,അബ്ദുള്ള ഹിറ്റാച്ചി,ബഷീര്‍ ചിത്താരി,കാദര്‍ ചെര്‍ക്കള തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷം സൗദി കെ എം സി സിയുടെ ഹജ്ജ് സെല്ലിന് കീഴില്‍ ഹജ്ജ് വളണ്ടിയര്‍ സേവനം ചെയ്യാന്‍ മൂവായിരത്തോളം വളണ്ടിയര്മാരാണ് സജ്ജരായിട്ടുള്ളത്. ജിദ്ദ എയര്‍ പോര്‍ട്ടിലും, മക്ക, മദീന ,അസീസിയ, അറഫ, മുസ്തലിഫ, മിനാ താഴ്വര, മശായില്‍ റെയില്‍വേ തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം അനുഷ്ടിക്കുക.

KCN

more recommended stories