പട്‌ല യൂത്ത് ഫോറം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

മധൂര്‍ : പട്‌ല യൂത്ത് ഫോറത്തിന്റെ കീഴില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പട്‌ല സ്‌കൂളില്‍ എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നടന്ന ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കും, ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന വിഷയത്തില്‍ നടന്ന ക്വിസ് മത്സര വിജയികള്‍ക്കും സമ്മാനം വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോവിന്ദന്‍, ഹെഡ്മാസ്റ്റര്‍ പ്രശാന്ത് സുന്ദര്‍, അധ്യാപകരായ പവിത്രന്‍, ലക്ഷ്മണന്‍, പ്രദീപ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് സി.എച്ച്. അബൂബക്കര്‍, എസ്.എം.സി. ചെയര്‍മാന്‍ കെ.എം.സൈദ്, യൂത്ത് ഫോറം പ്രവര്‍ത്തകരായ ഷാഫി, ലത്തീഫ്, ജാസിര്‍, അനസ്, സബാഹ്, ജുനൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories