മേരി ടീച്ചറുടെ മരണം നിഷ്ഠുര കൊലപാതകം: ഭര്‍ത്താവടക്കം 3 പേര്‍ വലയില്‍

ഇരിട്ടി : കരിക്കോട്ടക്കരി സെന്റ്‌തോമസ് ഹൈസ്‌കൂളധ്യാപിക പാപ്ലാനിയില്‍ മേരിയെ ഭര്‍ത്താവും രണ്ടംഗ തമിഴ്‌നാട് ക്വട്ടേഷന്‍ സംഘവും നിഷ്ഠൂരമായി കൊലപ്പെടുത്തിയതാണെന്ന് സൂചന. ഭര്‍ത്താവ് പാംബ്ലാനിയില്‍ സാബു അടക്കം മൂന്ന് പേര്‍ പൊലീസ് വലയിലായി. വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റുണ്ടാവും.

ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി. തമിഴ്നാട് വരെ നീണ്ട അന്വേഷണത്തില്‍ മികച്ച വൈദഗ്ധ്യമാണ് പൊലീസ് പുലര്‍ത്തിയത്. ചരളില്‍ ഭര്‍തൃവസതിയിലെ കണറ്റില്‍ രണ്ടാഴ്ച മുമ്ബാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ കിണറ്റില്‍ ചാടിയെന്നും രക്ഷിക്കണമെന്ന് നിലവിളിച്ചുവെന്നും ഭര്‍ത്താവ് നല്‍കിയ മൊഴി അന്വേഷണത്തിന് തുമ്ബായി. അന്വേഷണത്തില്‍ ഭര്‍ത്താവ് സാബു രണ്ട് തമിഴ് നാട്ടുകാരുടെ സഹായത്തോടെ മേരിയെ കിണറ്റിലിട്ട് കൊലപെടുത്തിയതായി തെളിഞ്ഞുവെന്നാണ് സൂചന.

മേരിയെ കിണറ്റിലിട്ടയുടന്‍ മോട്ടറിന്റെ പൈപ്പ് വഴി മുകളിലേക്ക് വലിഞ്ഞുകയറി രക്ഷപ്പെടാന്‍ മേരി ടീച്ചര്‍ അലറിക്കരഞ്ഞ് ശ്രമിച്ചെങ്കിലും ഭര്‍ത്താവ് സാബു സമ്മതിച്ചില്ല. മോട്ടോര്‍ പൈപ്പ് മുറിച്ചുമാറ്റിയ സാബു മേരിയെ കിണറ്റാഴങ്ങളിലേക്ക് പൈപ്പുകൊണ്ട് തള്ളി താഴെയിട്ടുവെന്നാണ് വെളിപ്പെടുന്നത്. ഒപ്പം ജീവന് വേണ്ടി പിടഞ്ഞ ടീച്ചറെ ഇരുമ്ബ് കോവണികൊണ്ട് അമര്‍ത്തി പിടിച്ച് കൊലപെടുത്തിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാബു. ഭാര്യയെ താന്‍ കിണറ്റിലിട്ടാല്‍ മേരി പ്രതിരോധിക്കും. പൊലീസ് തന്നെ പിടികൂടും. വളഞ്ഞ ക്രിമിനല്‍ ബുദ്ധിയില്‍ നിന്നാണ് രണ്ട് തമിഴ് നാട്ടുകാരെ കണ്ടെത്തി രണ്ട് ലക്ഷം രൂപ നല്‍കി കിണറ്റിലിടാന്‍ ക്വട്ടേഷന്‍ നല്‍കിയത്.

രിട്ടി : കരിക്കോട്ടക്കരി സെന്റ്‌തോമസ് ഹൈസ്‌കൂളധ്യാപിക പാപ്ലാനിയില്‍ മേരിയെ ഭര്‍ത്താവും രണ്ടംഗ തമിഴ്‌നാട് ക്വട്ടേഷന്‍ സംഘവും നിഷ്ഠൂരമായി കൊലപ്പെടുത്തിയതാണെന്ന് സൂചന. ഭര്‍ത്താവ് പാംബ്ലാനിയില്‍ സാബു അടക്കം മൂന്ന് പേര്‍ പൊലീസ് വലയിലായി. വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റുണ്ടാവും.

ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി. തമിഴ്നാട് വരെ നീണ്ട അന്വേഷണത്തില്‍ മികച്ച വൈദഗ്ധ്യമാണ് പൊലീസ് പുലര്‍ത്തിയത്. ചരളില്‍ ഭര്‍തൃവസതിയിലെ കണറ്റില്‍ രണ്ടാഴ്ച മുമ്ബാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ കിണറ്റില്‍ ചാടിയെന്നും രക്ഷിക്കണമെന്ന് നിലവിളിച്ചുവെന്നും ഭര്‍ത്താവ് നല്‍കിയ മൊഴി അന്വേഷണത്തിന് തുമ്ബായി. അന്വേഷണത്തില്‍ ഭര്‍ത്താവ് സാബു രണ്ട് തമിഴ് നാട്ടുകാരുടെ സഹായത്തോടെ മേരിയെ കിണറ്റിലിട്ട് കൊലപെടുത്തിയതായി തെളിഞ്ഞുവെന്നാണ് സൂചന.

മേരിയെ കിണറ്റിലിട്ടയുടന്‍ മോട്ടറിന്റെ പൈപ്പ് വഴി മുകളിലേക്ക് വലിഞ്ഞുകയറി രക്ഷപ്പെടാന്‍ മേരി ടീച്ചര്‍ അലറിക്കരഞ്ഞ് ശ്രമിച്ചെങ്കിലും ഭര്‍ത്താവ് സാബു സമ്മതിച്ചില്ല. മോട്ടോര്‍ പൈപ്പ് മുറിച്ചുമാറ്റിയ സാബു മേരിയെ കിണറ്റാഴങ്ങളിലേക്ക് പൈപ്പുകൊണ്ട് തള്ളി താഴെയിട്ടുവെന്നാണ് വെളിപ്പെടുന്നത്. ഒപ്പം ജീവന് വേണ്ടി പിടഞ്ഞ ടീച്ചറെ ഇരുമ്ബ് കോവണികൊണ്ട് അമര്‍ത്തി പിടിച്ച് കൊലപെടുത്തിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാബു. ഭാര്യയെ താന്‍ കിണറ്റിലിട്ടാല്‍ മേരി പ്രതിരോധിക്കും. പൊലീസ് തന്നെ പിടികൂടും. വളഞ്ഞ ക്രിമിനല്‍ ബുദ്ധിയില്‍ നിന്നാണ് രണ്ട് തമിഴ് നാട്ടുകാരെ കണ്ടെത്തി രണ്ട് ലക്ഷം രൂപ നല്‍കി കിണറ്റിലിടാന്‍ ക്വട്ടേഷന്‍ നല്‍കിയത്.

KCN

more recommended stories