പട്‌ല യൂത്ത് ഫോറം ഒപ്പ് ശേഖരണം തുടങ്ങി

പട്‌ല : കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ‘കാസര്‍കോടിനൊരിടം’ കൂട്ടായ്മ നടത്തുന്ന ഒപ്പ് ശേഖരണവുമായി സഹകരിച്ച് പട്‌ല യൂത്ത് ഫോറം നടത്തുന്ന ഒപ്പ് ശേഖരണ പരിപാടി കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ എല്ല് രോഗ വിദഗ്ദ്ധന്‍ ഡോ.സാഹിര്‍ പട്‌ല ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രവര്‍ത്തകരായ ഷാഫി, ലത്തീഫ്, ജാസിര്‍, അനസ്, സബാഹ്, ജുനൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN