കാവുഗോളി എല്‍.പി സ്‌കൂളിന് യു.പി ബാച്ച് അനുവദിക്കുക; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കാവുഗോളി എല്‍.പി സ്‌കൂളില്‍ പുതിയ യു.പി ബാച്ച് അനുവദിക്കുക, നിലവില്‍ ഒഴിവുള്ള 4 തസ്തികളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനില്‍ നിവേദനം സ്വീകരിച്ചു. ഒഴിവു വരുന്ന തസ്തികളിലേക്ക് എത്രയും പെട്ടെന്ന് നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇ.വൈ.സി.സി പ്രസിഡന്റ് ഖലീല്‍ എരിയാല്‍, ജനറല്‍സെക്രട്ടറി അബ്ഷീര്‍ എ.ഇ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

KCN

more recommended stories