മുളിയാര്‍ കൂട്ടായ്മ സ്‌കാളാസ്റ്റിക് അവാര്‍ഡ് വിതരണം ചെയ്തു

ബോവിക്കാനം : മുളിയാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മ വര്‍ഷം തോറും നടത്താറുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുളിയാര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കുള്ള സ്‌കൊളാസ്റ്റിക് അവാര്‍ഡും പഞ്ചായത്തിന്റെ അഭിമാനം തീര്‍ത്ത പല ഉന്നത വിദ്യാഭ്യാസത്തിന് റാങ്കുകള്‍ ലഭിച്ച ജേതാക്കളെയും അനുമോദിച്ചുകൊണ്ടുള്ള പരിപാടി ആഗസ്ത് 15 ന് രാവിലെ 10.30 ന് ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ് സ്‌കൂളില്‍ വച്ച് നടന്നു. പ്രമുഖ എഴുത്തുകാരനും സാഹിത്യ അക്കാദമി അംഗവുമായ പ്രൊഫ്. പി.വി.കെ പനയാല്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്തും പഞ്ചായത്തിലെ സര്‍വ്വ മേഖലയിലും മുളിയാര്‍ കൂട്ടായ്മയുടെ സംഭാവനകള്‍ മഹത്തരവും അഭിനന്ദനീയവുമാണെന്നു പി.വി.കെ പനയാല്‍ പറഞ്ഞു. ഒരുപക്ഷെ ജാതിമതങ്ങള്‍ക്കതീതമായി എല്ലാവരെയും ഒന്നായി കാണാനുള്ള മനസായിരിക്കാം കൂട്ടായ്മയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം എന്നും പി.വി.കെ പറഞ്ഞു.

യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മെജോ ജോസഫ്, ഹെഡ് മാസ്റ്റര്‍ അരവിദാക്ഷന്‍ മാസ്റ്റര്‍, പുഞ്ചിരി ക്ലബ് പ്രസിഡണ്ട് ബി.സി.കുമാരന്‍, എന്‍ എസ് എസ് മുന്‍ കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍ മാസ്റ്റര്‍, പി ടി എ വൈസ് പ്രസിഡന്റ് ഹംസ ആലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അവാര്‍ഡിന് അര്‍ഹരായ റാങ്ക് ജേതാക്കളെയും ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പനയാല്‍ മാഷ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. കൂടാതെ കൂട്ടായ്മ അഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും ഉപഹാരവും ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

ചടങ്ങില്‍ മുളിയാര്‍ കൂട്ടായ്മ്മ ട്രഷറര്‍ ഉദയന്‍ കോട്ടൂര്‍ സ്വാഗതവും സുനില്‍ കുമാര്‍ കര്‍മംതോടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പായസ വിതരണവും ഉണ്ടായിരുന്നു. കൂട്ടായ്മ്മ അംഗങ്ങള്‍ ആയ ചന്ദ്രന്‍ കൈലാസം, അനന്ദന്‍ മുണ്ടകൈ ചന്ദ്രന്‍ ബി.സി, രാഘവന്‍ മുണ്ടകൈ, ബാലചന്ദ്രന്‍ പാണൂര്‍, നിജു മജക്കല്‍, സന്തോഷ് ബാവിക്കര, അനീഷ് കോട്ടൂര്‍, രദീപ് പാണൂര്‍, സന്തോഷ് പാണൂര്‍, ആദര്‍ശ് ഇരിയണ്ണി, രാജു ഇരിയണ്ണി, ഗിരീഷ് മുണ്ടകൈ, പ്രസാദ് പാണൂര്‍, സഞ്ജയന്‍ ഇരിയണ്ണി, സുധ ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories