തൃക്കണ്ണാട് അഭയാര്‍ത്ഥി ക്യാമ്പ് യൂത്ത് ലീഗ് സംഘം സന്ദര്‍ഷിച്ചു

ഉദുമ: അതി ശക്തമായ കടല്‍ ക്ഷോഭത്താല്‍ വെള്ളം കയറിയ തൃക്കണ്ണാട് കടലോരത്തെ 38 കുടുംബങ്ങളില്‍ നിന്നുള്ള 125 പേരെ പാര്‍പ്പിച്ചിരിക്കുന്ന കോട്ടിക്കുളം ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് ജില്ല മണ്ഡലം നേതാക്കള്‍ സന്ദര്‍ഷിച്ച് ആവശ്യമായ സഹായ സഹകരണം വാഗ്ദ്ധാനം ചെയ്തു. ജില്ല പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ജില്ല പ്രവര്‍ത്തക സമിതി അംഗം ഷാനവാസ് എം ബി, അബു ദാബി കെ എം സി സി മണ്ഡലം ജനറല്‍ സെകട്ടറി ഷമീം ബേക്കല്‍, സര്‍വാനി തെക്കില്‍, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജന സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് എന്നിവരാണ് ക്യാമ്പ് സന്ദര്‍ഷിച്ചത്.

KCN