കൈവിടില്ല കേരളത്തിനെ; 200 മത്സ്യബന്ധന ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി 200 മത്സ്യബന്ധന ബോട്ടുകള്‍ കൂടി വിന്യസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകള്‍ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങില്‍ നിന്നുള്ളവ പത്തനംതിട്ടയിലും, പൂവാറില്‍ നിന്നുള്ള ബോട്ടുകള്‍ പന്തളത്തും എത്തിച്ചേര്‍ന്നു. കൊല്ലം നീണ്ടകരയില്‍ നിന്നുള്ള 15 ബോട്ടുകള്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൊന്നാനിയില്‍ നിന്നുള്ള 30 ബോട്ടുകളില്‍ 15 എണ്ണം വീതം തൃശൂരിലും, എറണാകുളത്തും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയില്‍ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.

KCN

more recommended stories