ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി വിനയ ക്ലബ്ബ് കോളിയടുക്ക; ഓണാഘോഷ പരിപാടിക്കായി കരുതിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

കാറഡുക്ക:  എല്ലാ വര്‍ഷവും വിനയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് കോളിയടുക്ക നടത്തി വരുന്ന ഓണാഘോഷ പരിപാടികള്‍ കേരളം പ്രളയ ദുരന്തം നേരിടുന്നതിനാല്‍ ഇത്തവണ ഒഴിവാക്കി. സംസ്ഥാനത്ത് മഴ കെടുതിയില്‍ ജീവനും, സ്വത്തും, പ്രിയപെട്ടവരെയും നഷ്ടപ്പെട്ടവരുടെ വേദനയില്‍ ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി അവരോടൊപ്പം പങ്കുചേരാന്‍ തീരുമാനിച്ചു. ഓണാഘോഷത്തിനായി കരുതിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ക്ലബ്ബിന്റെ തീരുമാനമെന്ന് ക്ലബ് സെക്രട്ടറി സുധാമന്‍ അറിയിച്ചു. ക്ലബ് പ്രസിഡന്റ് ശശീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ശരണ്‍, ട്രഷറര്‍ സോമശേഖരന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

KCN

more recommended stories