വെള്ളമിറങ്ങിയാലും കൊച്ചി വിമാനത്താവളം തുറക്കാന്‍ വൈകിയേക്കും

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നു തുറക്കുമെന്നു പറയാനാകാത്ത അവസ്ഥ. 26ന് ഉച്ചയ്ക്കു രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വെള്ളമിറങ്ങാന്‍ വൈകുകയും മഴ തുടരുകയും ചെയ്താല്‍ വിമാനത്താവളം തുറക്കുന്നതു കൂടുതല്‍ നീളാനാണു സാധ്യത.

റണ്‍വേയിലും ഓപ്പറേഷന്‍ ഏരിയയിലും ആഭ്യന്തര ടെര്‍മിനലിലും വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവളത്തിനു ചുറ്റും വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ പന്പു ചെയ്തു മാറ്റാനും കഴിയുന്നില്ല. വെള്ളം കയറി ഉപകരണങ്ങള്‍ക്കു കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളമിറങ്ങിയാലും സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഒരാഴ്ചയെടുക്കുമെന്നു പറയുന്നു. യാത്രക്കാര്‍ക്കായി നെടുന്പാശേരിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എമര്‍ജന്‍സി നന്പറുകള്‍: 9072604004, 9072604006, 9072604007, 9072604008.

KCN

more recommended stories