ജല പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശമായി ജി സി സി – കെ എം സി സി മച്ചംപാടി കമ്മിറ്റി

മഞ്ചേശ്വരം: ജല പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശമായി ജി സി സി – കെ എം സി സി മച്ചംപാടി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സഹായം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എ കെ എം അഷ്റഫിന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി എച്ച് അബ്ദുല്‍ ഹമീദ് കൈമാറി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുമായിസഹകരിച്ചാണ് വസ്ത്രങ്ങളടങ്ങിയ നിത്യോപക സാധനങ്ങള്‍ നല്‍കിയത്. ഇതിന് സഹായിച്ച സഹകരിച്ച ജി സി സി കെ എം സി സി മച്ചംപാടി കമ്മിറ്റി ഭാരവാഹികളെ ബ്ലോക്ക് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അഭിനന്ദിച്ചു. ചടങ്ങില്‍ ബ്ലോക് പഞ്ചായത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, മുസ്തഫ ഉദ്യാവര്‍, മിര്‍ഷാന, അബ്ദുല്ല കജ, ബി എം മുസ്തഫ, ജി സി സി -കെ എം സി സി ഭാരവാഹികളായ ശരീഫ് ഹാജി പള്ളം, മജീദ് മച്ചംപാടി, ഹുസൈന്‍ പാറ, ലത്തീഫ് പള്ളം, നൗഷാദ് പള്ളം, സകരിയ പാപിലം, ഖലീല്‍ മച്ചംപാടി, ആസിഫ് യു എസ്, ജാബിര്‍ കേരി, മുസ്തഫ മുടിമാര്‍, ഇല്യാസ്, ഖലീല്‍ സി എം നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories