സേട്ടു സാഹിബാണ് ശരിയെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു : അസീസ് കടപ്പുറം

ചിത്താരി : ഐ എന്‍ എല്‍ സ്ഥാപക നേതാവായ സേട്ടു സാഹിബും അദ്ദേഹത്തിന്റെ നിലപാടുകളും ആയിരുന്നു ശരിയെന്നു കാലം തെളിയിക്കുന്നുവെന്നു ജില്ല സെക്രട്ടറി അസീസ് കടപ്പുറം. സാമുദായിക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും, ഇനിയുള്ള രാഷ്ട്രീയം മതനിരപേക്ഷതയുടെ ആണെന്നും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സേട്ടു സാഹിബ് പറഞ്ഞത് ഇന്ന് പുലര്‍ന്നിരിക്കുന്നു എന്നും വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കുക ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ എന്‍ എല്‍ സൗത്ത് ചിത്താരി ശാഖ സംഘടിപ്പിച്ച വര്‍ഗ്ഗീയ വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ജില്ല സെക്രട്ടറി റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങിന് ഷഫീക് കൊവ്വല്‍പ്പള്ളി സ്വാഗതം പറഞ്ഞു. സഹീദ് റൂമി, അജിത്കുമാര്‍ ആസാദ്, എല്‍ സുലൈഖ, പവിത്രന്‍, ടി മുഹമ്മദ് അസ്ലം, ഇസ്മായില്‍ പടന്നക്കാട്, ഹംസ മാസ്റ്റര്‍, ബില്‍ടെക് അബ്ദുല്ല, കെ സി മുഹമ്മദ് കുഞ്ഞി, എ കെ അബ്ദുല്‍ റഹിമാന്‍, ഹനീഫ് പി എച്ച്, ത്വയ്യിബ് കൂലിക്കാട്, ഫസല്‍ ചിത്താരി, ശരീഫ് അമലടുക്കം, ശിഹാബ് ചിത്താരി, എ കെ അബ്ദുല്‍ ഖാദര്‍, ഫയാസ് ചിത്താരി, നവാസ് ചിത്താരി, ഇര്‍ഷാദ് ചിത്താരി, ശരീഫ് തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories