വാജ്പേയി: ആദ്യം രാഷ്ട്രം പിന്നെ രാഷ്ട്രീയമെന്ന വാക്യം പ്രാവര്‍ത്തികമാക്കിയ ജനനേതാവ്

കാസര്‍കോട്: ആദ്യം രാഷ്ട്രം പിന്നെ രാഷ്ട്രീയമെന്ന വാക്യം പറയുകമാത്രമല്ല പ്രാവര്‍ത്തികമാക്കി കാണിക്കുക കൂടി ചെയ്ത സര്‍വ്വസ്വീകാര്യനായ നേതാവായിരുന്നു വിടവാങ്ങിയ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രാര്‍ത്ഥനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കര്‍മ്മ ണ്ഡലത്തില്‍ വ്യാപൃതനാകുമ്പോള്‍ തന്നെ തികഞ്ഞ പ്രതിപക്ഷ ബഹുമാനം എതിരാളികളോട് കാത്ത് സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. ലോകം കണ്ട വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവാദിയായ നേതാവായിരുന്നു വാജ്പേയിയെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, ബിജെപി ദേശീയ സമിതിയംഗം എം.സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.വി.മുരളീധരന്‍, ഗണപതി കോട്ടക്കണി, കെ.കരുണാകരന്‍, അയ്യപ്പ നായക്, എ.ടി.നായക്, സുജിത്ത് ശശി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories