20,000 കോടിയുടെ നഷ്ടമെന്ന് സര്‍ക്കാര്‍, 500 കോടി ആദ്യ ഗഡുവായി അനുവദിച്ചെന്ന് മോദി

കൊച്ചി: കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ 20,?000 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. അടിയന്തരമായി 2000 കോടി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യ ഗഡുവായി 500 കോടി അനുവദിച്ചതായി മോദി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ സഹായം അനുവദിക്കും. നേരത്തെ 100 കോടി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശന വേളയില്‍ അനുവദിച്ചിരുന്നു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പിണറായിയും സംഘവും പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും കൂടുതലാണെന്നും വെള്ളം ഇറങ്ങിയ ശേഷമേ കൃത്യമായ കണക്ക് നല്‍കാനാകുവെന്നും പിണറായി വ്യക്തമാക്കി.

KCN