ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി മുഹിമ്മാത്ത് നന്മ ക്ലബും

പുത്തിഗെ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഭക്ഷ്യധാന്യ കിറ്റുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ് പാലിയേറ്റീവ് യൂനിറ്റ് പങ്കുചേര്‍ന്നു. ഭക്ഷ്യധാന്യ കിറ്റുകള്‍ കുമ്പള ജനമൈത്രി പോലീസിന് കൈമാറി. കുമ്പള സി.ഐ. പ്രേംസദന്‍, എസ്.ഐ. ടി.വി. അശോകന്‍, ജനമൈത്രി സി.ആര്‍.ഒ. അനില്‍കുമാര്‍, നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക്, രാംദാസ്, യൂനിറ്റ് അംഗങ്ങളും സംബന്ധിച്ചു.

KCN

more recommended stories