കാസര്‍കോട് നഗരത്തില്‍ നിന്ന് കുഴമ്പ് മുതല്‍ എമര്‍ജന്‍സി ലൈറ്റ് വരെ: കൈത്താങ്ങായി സേവാഭാരതി

കാസര്‍കോട്: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി കാസര്‍കോട് നഗരത്തില്‍ നിന്ന് കുഴമ്പ് മുതല്‍ എമര്‍ജന്‍സി ലൈറ്റ് വരെ സേവാഭാരതിയുടെ നേതൃത്വത്തില്‍ ശേഖരിച്ചു. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ നല്‍കി നഗരവാസികള്‍ സേവാഭാരതിയുടെ ഉദ്യമവുമായി സഹകരിച്ചു. നിരവധി കുട്ടികള്‍ തങ്ങള്‍ക്ക് വാങ്ങിയ ഓണക്കോടി ദുരിതബാധിതര്‍ക്ക് നല്‍കാനായി സേവാഭാരതിയെ ഏല്‍പ്പിച്ച് മാതൃകയായി. ആര്‍എസ്എസ് കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, നഗരസംഘചാലക് കെ.ടി.കാമത്ത്, വിഎച്ച്പി ജില്ലാ ഉപാധ്യക്ഷന്‍ എ.ടി.നായ്ക്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ട്രഷറര്‍ ജി.ചന്ദ്രന്‍, ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.സതീഷ്, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് അപ്പയ്യനായ്ക്, കൗണ്‍സിലര്‍ എം.ശ്രീലത ടീച്ചര്‍, സി.വി.പൊതുവാള്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍, ബി.സുരേഷ് നായ്ക്, ദിനേശ് ബംബ്രാണ തുടങ്ങിയവര്‍ ചേര്‍ന്ന് സാധനങ്ങളേറ്റുവാങ്ങി.

KCN

more recommended stories