ദേലംപാടി പഞ്ചായത്തില്‍ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് പരിശീലനം തുടങ്ങി

പള്ളങ്കോട്: മുസ്ലിം യൂത്ത് ലീഗ് നവമ്പര്‍ 24 ന് ആരംഭിക്കുന്ന യുവജന യാത്രയോടനുബന്ധിച്ച് സമൂഹത്തിന് സമര്‍പിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്ക് ദേലംപാടി പഞ്ചായത്തില്‍ പരിശീലനം ആരംഭിച്ചു.യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ല ക്യാപ്റ്റന്‍ സിബി ലത്തീഫ്, മണ്ഡലം ക്യാപ്റ്റന്‍ ആഷിഖ് പള്ളിക്കര പരിശീലത്തിന് നേതൃത്വം നല്‍കി. മണ്ഡലം ജന സെക്രട്ടറി റഊഫ് ബായിക്കര ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ പള്ളങ്കോട്, യുത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഉസാം പള്ളങ്കോട്, ഹമീദ് പള്ളങ്കോട്,റംസീര്‍ പള്ളങ്കോട് ,ഇബ്രാഹിം പള്ളങ്കോട്, പഞ്ചായത്ത് മെമ്പര്‍ ശുഹൈബ് പള്ളങ്കോട്, അബ്ദു റഹിമാന്‍ പള്ളങ്കോട് എന്നിവര്‍ സംബന്ധിച്ചു.

KCN